ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി.
ദില്ലി: ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും രൂപതാ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം കേസിന്റെ അന്വേഷണ പുരോഗതി സർക്കാർ കോടതിയെ അറിയിക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ ജോയിന്‍റ് ക്രിസ്റ്റ്യൻ കൗൺസിൽ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു.
വൈദികർക്കെതിരെ ഉയർന്നു വരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത വൈദികരുടെ യോഗം വിളിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ലോകമെമ്പാടുമുള്ള കത്തോലിക്കൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്‍റുമാരുമായി നാല് ദിവസം നീളുന്ന കൂടിക്കാഴ്ച നടത്താനാണ് നീക്കം. അടുത്ത വർഷം ഫെബ്രുവരി ഇരുപത്തിയൊന്നിനായിരിക്കും സമ്മേളനം.
