തിരുവനന്തപുരം: 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആരാകുമെന്ന റോബോട്ടിന്റെ ചോദ്യത്തിന് സരസമായി മറുപടി നല്‍കി ശശി തരൂര്‍ എം പി. കോൺഗ്രസിനെ നയിക്കുന്ന നേതാവ് എന്ന നിലയിൽ അദ്ദേഹം പ്രധാനമന്ത്രി ആയേക്കാം എന്ന് തരൂർ പറഞ്ഞു. ബിജെപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നതിനാൽ അധികാരത്തില്‍ എത്താന്‍  ജനാധിപത്യ മൂല്യാധിഷ്ഠിതമായ ഒരു ഐക്യമുന്നണിക്കാണ് സാധ്യതയെന്നും തരൂർ  പറഞ്ഞു. 

കോൺഗ്രസ് എംപി ശശി തരൂരിനെ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായാണ് റോബോട്ട് എത്തിയത്. സമൂഹമാധ്യമങ്ങളില്‍ ചെറിയ വാക്കുകള്‍ പ്രയോഗിച്ച് കൂടെയെന്ന റോബോട്ടിന്റെ ചോദ്യത്തിന് വലിയ വാക്കുകളെ ഭയക്കുന്നത് എന്തിനാണെന്നായിരുന്നു തരൂരിന്റെ മറു ചോദ്യം. താന്‍ ഹര്‍ത്താലിന് എതിരെയാണെന്നും മാധ്യമങ്ങൾ കൂടുതൽ സത്യസന്ധമായി പ്രവർത്തിക്കണമെന്നും തരൂർ പറഞ്ഞു. 

ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും , ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേർന്ന് സംഘടിപ്പിച്ച സെമിനാറിലാണ് തരൂരിനെ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി റോബോട്ട് എത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.