തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ ഡിജിപിയെ വിളിച്ചു വരുത്തുമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ. വിഷയത്തില്‍ ഡിജി പി യോട് വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ വ്യക്തമാക്കി. വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് കമ്മിഷനും ശുപാർശ ചെയ്യുമെന്നും ജസ്റ്റിസ് പി. മോഹന ദാസ് വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ശ്രീജിവിന്റെ മരണത്തില്‍ സത്യം പുറത്ത് വരാന്‍ സിബിഐ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ മുൻ അധ്യക്ഷൻ. പോലീസ് അന്നേ ഒത്തുകളിച്ചെന്നു ജസ്റ്റിസ് ജെ ബി കോശി ആരോപിച്ചു. താൻ ആവശ്യപ്പെട്ടിട്ടും മരണവുമായി ബന്ധപ്പെട്ട രേഖകൾ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ അന്വേഷണം വഴിമുട്ടിയത് പോലീസിന്റെ നിസ്സഹകരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് തുടക്കം മുതൽ എന്തോ മറച്ചു വെക്കാനുണ്ടായിരുന്നു ജസ്റ്റിസ് ആരോപിച്ചു.