Asianet News MalayalamAsianet News Malayalam

ഹമാസിനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

  • ഹമാസിനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി
will strike again against hamas says isrel pm
Author
First Published Jul 15, 2018, 11:26 AM IST

ഗാസ: ഹമാസിനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം ഗാസയിൽ നടന്ന വ്യോമാക്രമണത്തിന് ശേഷമാണ് ഇസ്രായേലിന്റെ പ്രതികരണം. ഹമാസിന്‍റെ ആസ്ഥാനമന്ദിരവും പരിശീലനകേന്ദ്രവും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2014ന് ശേഷം ഇസ്രായേൽ ഗാസയിൽ നടത്തുന്ന ഏറ്റവും ശക്തിയേറിയ ആക്രമണമാണിത്. ഗാസയിൽ നിന്ന് ഇസ്രായേലിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് വിശദീകരണം.

Follow Us:
Download App:
  • android
  • ios