
യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിട്ടും അത് പിന്‍വലിക്കാത്തിരുന്നത് വീണ്ടും അപമാനിച്ചതിനു തുല്യമാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്. വര്‍ഗീയതയെ കേരളം അംഗീകരിക്കില്ലെന്ന് മനസിലാക്കിയ മോദി സംസ്ഥാന ജനതയെ മനപൂര്‍വം അവഹേളിച്ചതാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഗുലാം നബി ആസാദ് പറഞ്ഞപ്പോള്‍ സോമാലിയന്‍ പരാമര്‍ശം മാപ്പില്ലാത്തതാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ പ്രതികരണം. മോദിയുടെ പ്രസ്താവന അസംബന്ധമെന്നായിരുന്നു സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്
മോദിയുടെത് നിരാശയില്‍ നിന്നുളള പ്രതികരണമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. അതേസമയം ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്കും ജീവിത സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ അവസ്ഥ സോമാലിയേക്കാല്‍ ഭീകരമാണെന്നായിരുന്നു എല്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന്റെ മറുപടി. സോമാലിയ പോലെ നിയമവാഴ്ച ഇല്ലാത്ത സ്ഥലമാണ് കേരളമെന്നും അതുകൊണ്ട് താരതമ്യത്തില്‍ തെറ്റില്ലെന്നും രാജ്യസഭ എംപി സുബ്രഹ്മണ്യം സ്വാമി അഭിപ്രായപ്പെട്ടു. പ്രചരണം അവസാനിക്കാന്‍ രണ്ടുദിനം മാത്രം ശേഷിക്കെ സോമാലിയ താരതമ്യവും നേതാക്കളുടെ പ്രതികരണവും തന്നെയാണ് നാടെങ്ങും നിറയുന്നത്.
