ഭൂമി നഷ്ടപ്പെട്ടത് കരിമണൽ ഖനനം കൊണ്ടല്ല മറിച്ച് സുനാമി മൂലമെന്ന നിലപാട് ആവർത്തിച്ച് മന്ത്രി

ആലപ്പുഴ: ആലപ്പാട്ടെ കരിമണൽ ഖനന മേഖലകൾ സന്ദർശിച്ച് ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. എന്നാൽ സമരത്തിൽ പ്രദേശവാസികളുടെ എണ്ണം കുറവാണ്. ഭൂമി നഷ്ടപ്പെട്ടത് കരിമണൽ ഖനനം കൊണ്ടല്ല മറിച്ച് സുനാമി മൂലമെന്ന നിലപാട് മന്ത്രി ആവർത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരിമണൽ വൻ തോതിൽ തമിഴ്നാട്ടിലേക്ക് കടത്തുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. നാടിന്റെ പുരോഗതി തുരങ്കം വയ്ക്കുന്ന ശക്തികൾ ഖനനത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർ. രാമചന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു വ്യവസായ മന്ത്രി.