Asianet News MalayalamAsianet News Malayalam

ശബരിമല സന്ദർശനത്തിൽ നിന്ന് പിന്നോട്ടില്ല; പോലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും പോകും: ബിന്ദു

പോലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരക്ഷ നൽകാമെന്ന നേരത്തെയുള്ള ഉറപ്പിൽ നിന്ന് പോലീസ് പിന്മാറിയെന്നും ബിന്ദു 

will visit sabarimala even though police failed to give protection
Author
Kannur, First Published Dec 29, 2018, 2:29 PM IST

കണ്ണൂര്‍: ശബരിമല സന്ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊയിലാണ്ടി സ്വദേശിനി ബിന്ദു. പോലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരക്ഷ നൽകാമെന്ന നേരത്തെയുള്ള ഉറപ്പിൽ നിന്ന് പോലീസ് പിന്മാറിയെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരക്ഷ ഒരുക്കുമെന്ന സർക്കാർ നൽകിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദുവിനെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു നേരത്തെ ആരോപിച്ചിരുന്നു.

പൊലീസിനെ അറിയിക്കാതെ പമ്പയിലെത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. അപ്പാച്ചിമേട് ഭാഗത്ത് എത്തിയതോടെ ഇവര്‍ക്ക് നേരെ പ്രതിഷേധമുണ്ടാവുകയായിരുന്നു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദർശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് അന്ന് ഇവര്‍ മടങ്ങിപ്പോകാൻ സന്നദ്ധത അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios