വിയോജിപ്പുണ്ടെങ്കിലും വോട്ട് ജോസ് കെ.മാണിക്ക്

തിരുവനന്തപുരം:രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ.മാണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വി.ടി.ബൽറാം.എന്നാൽ തീരുമാനത്തോട് വിയോജിപ്പ് ഉണ്ടെന്നും ബൽറാം പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.ടി ബല്‍റാം കനത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് മെച്ചപ്പെട്ട നേതൃത്വം അര്‍ഹി്ക്കുന്നുവെന്നും നേതാക്കള്‍ക്ക് ഹലേലൂയ്യ പാടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്നുമാണ് പോസ്റ്റിലൂടെ വി.ടി ബല്‍റാം ആവശ്യപ്പെട്ടത്.