എല്ലാവർക്കും നന്ദി പറഞ്ഞാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇനി അധികാരം അമേരിക്കൻ ജനതക്കെന്ന് പ്രഖ്യാപിച്ചു. തൊഴിലിടങ്ങളിൽ അമേരിക്കക്കാർക്ക് മുൻഗണന നല്‍കും. അമേരിക്കൻ കുടുംബങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കും. ഒന്നിച്ചുനിന്നാൽ അമേരിക്കയെ തടുക്കാൻ ആർക്കും ആകില്ലെന്നും അദ്ദേഹം പറഞ്ഞു.