മോഷ്ടിച്ച പണവുമായി മുങ്ങുന്നതിനിടെ പണം കാറ്റില്‍ പറന്നു

ലണ്ടന്‍: പണം മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ക്ക് പണി കൊടുത്തത് കാറ്റ്. ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുന്നതിനിടെ വീശിയടിച്ച കാറ്റില്‍ കയ്യിലുണ്ടായിരുന്ന നോട്ടുകള്‍ കൈ വിട്ട് പോയി. രണ്ട് പേരാണ് മോഷണത്തിനെത്തിയത്. ശക്തമായ കാറ്റില്‍ ഇവരുടെ കയ്യിലുണ്ടായിരുന്ന നോട്ടുകള്‍ മുഴുവന്‍ പറന്നു. 

പണം കാറ്റില്‍ പറന്നതോടെ ഇത് പിടിച്ചെടുക്കാന്‍ ഇരുവരും നടത്തിയ ശ്രമത്തില്‍ പോക്കറ്റിലുണ്ടായിരുന്ന ബാക്കി നോട്ടുകള്‍ർ കൂടി നഷ്ടമായി. യൂറോപ്പിലാണ് സംഭവം. യൂറോപ്പ് പൊലീസ് തന്നെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.