മുംബൈ: മുംബൈ വിമാനത്താവളത്തിൽ വന്‍ വിമാനാപകടം ഒഴിവായി. രണ്ടു വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടിയെങ്കിലും അപകടം ഒഴിവാകുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ 5.45 നായിരുന്നു സംഭവം. കുവൈത്ത് എയർലൈൻസും ഇൻഡിഗോ വിമാനവുമാണ് അപകടത്തിൽപെട്ടത്. 

കുവൈത്ത് എയർലൈൻസ് പാർക്ക് ചെയ്യാൻ എത്തുമ്പോൾ ഇൻഡിഗോ വിമാനം ജയ്പുരിന് സർവീസ് ആരംഭിക്കാൻ പാർക്കിംഗ് സ്‌ഥലത്തുനിന്നും എടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടുന്നത് കണ്ട യാത്രക്കാരന്‍റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഇയാൾ ഇൻഡിഗോ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയും അപകടം ഒഴുവാക്കുകയുമായിരുന്നു.