ലണ്ടന്‍: സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ഒരു സിനിമ താരത്തെ പ്രണയിച്ച എമ്മാ പെരിസണ്‍ എന്ന ലണ്ടന്‍കാരിയുടെ ജീവിതത്തിലുണ്ടായത്. ആദം ഗുസല്‍ എന്ന തുര്‍ക്കി സിനിമ നടന്‍റെ ചിത്രം ഉപയോഗിച്ച് അലന്‍ സ്റ്റാന്‍ലി റോണി എന്ന് വിളിക്കുന്ന റൊണാള്‍ഡോ സയക്‌ളൂന എന്ന പേരില്‍ ഡേറ്റിംഗ് വെബ്‌സൈറ്റില്‍ തുടങ്ങിയ വ്യാജ പ്രൊഫൈലിലാണ് എമ്മ ആദ്യം കണ്ടത്.

ഈ പ്രൊഫൈല്‍ചിത്രം മാത്രം കണ്ട് പ്രണയിച്ച എമ്മയുമായി റോണോ എന്ന അലന്‍ സ്റ്റാന്‍ലി സന്ദേശം കൈമാറുകയും ടെലിഫോണ്‍ ചാറ്റ് നടത്തുകയും ചെയ്തത് വര്‍ഷങ്ങളോളമായിരുന്നു. എമ്മ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്ന 2015 ലായിരുന്നു. പ്രണയിക്കാനും പങ്കുവെയ്ക്കാനും ഒരാളെത്തേടി എട്ടുമാസത്തോളം സൂസ്‌ക്ക് എന്ന ഡേറ്റിംഗ് സൈറ്റില്‍ തെരഞ്ഞ എമ്മ ആകസ്മികമായിട്ടാണ് റൊണാള്‍ഡോ സയക്‌ളൂനയെ വിളിച്ചു. 20 കളില്‍ നില്‍ക്കുന്ന ദീര്‍ഘകായനായ കറുത്ത സുന്ദരനെയായിരുന്നു ഇയാളുടെ പ്രൊഫൈല്‍ പിക്ചറില്‍ കണ്ടിരുന്നത്. പകുതി ഇറ്റാലിയനായ ഇയാള്‍ സമാന പ്രായക്കാരനും വെസ്റ്റ് മിഡ്‌ലാന്റുകാരനുമായിരുന്നു.

ആ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഇരുവരും ഓണ്‍ലൈന്‍ വഴി ചാറ്റിംഗ് പതിവാക്കി. ജോലിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും തനിക്ക് ഏറ്റവും പ്രിയപ്പെട്ട അനന്തിരവളെ കുറിച്ചും തന്‍റെ കുടുംബത്തെക്കുറിച്ചുമെല്ലാം എമ്മ അയാളുമായി വിശേഷം പങ്കുവെച്ചു. അതേസമയം തമ്മില്‍ പരസ്പരം കാണാന്‍ അവസരം കിട്ടിയിരുന്നില്ല.എല്ലായ്‌പ്പോഴും പരസ്പരം കാണാന്‍ ശ്രമിക്കുമ്പോള്‍ റോണി ഓരോ ഒഴിവ് കഴിവ് പറയുകയും ചെയ്യുമായിരുന്നു. പരസ്പരം കണ്ടുകൊണ്ടുള്ള നേര്‍ക്ക്‌ നേരെയുള്ള വീഡിയോ കോള്‍ പോലും കാമുകന്‍ അവഗണിക്കുന്നുണ്ടോ എന്നൊരു സംശയം. 

ദിവസവും പല തവണ സംസാരിച്ചു. സമയാസമയങ്ങളില്‍ സന്ദേശങ്ങളും അയച്ചുകൊണ്ടിരുന്നു. ജോലി സമയത്തിന് ശേഷം സുഹൃത്തുക്കളെ കാണുന്ന സമയം എമ്മയ്ക്ക് കുറഞ്ഞുകുറഞ്ഞു വന്നു. തന്റെ പ്രണയം എമ്മ ആകെ അറിയിച്ചത് ഫ്രാന്‍സിലുള്ള ഇരട്ട സഹോദരി ഗേളിയെ മാത്രമായിരുന്നു.ഇതിനിടയില്‍ സ്റ്റാന്‍ലി എമ്മയുടെ ഏറ്റവും മികച്ച കൂട്ടുകാരനായി അവര്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ടിരുന്നു. ദിവസവും നടത്തിയിരുന്ന മൂന്ന് മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്രഒഴിവാക്കാനായി വീടിനടുത്ത് ജോലി കണ്ടുപിടിക്കാന്‍ അയാള്‍ അവളെ നിര്‍ബ്ബന്ധിപ്പിച്ചു. 

2016 ജനുവരിയില്‍ എമ്മ അതു ചെയ്യുകയും ഒരു ഇറ്റാലിയന്‍  ഭക്ഷണശാലയില്‍  അസിസ്റ്റന്‍റ് മാനേജര്‍ പദവി നേടുകയും ചെയ്തു. ഇവിടം മുതലാണ് കാര്യങ്ങളുടെ വ്യക്തത മറനീക്കി പുറത്തുവരാന്‍ ആരംഭിച്ചത്.ഡേറ്റിംഗ് വെബ്‌സൈറ്റുകളില്‍ പ്രണയിക്കാന്‍ ആള്‍ക്കാര്‍ വ്യാജ ഓണ്‍ലൈന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന കാലമായിരുന്നു അത്. പ്രാണപ്രിയനെക്കുറിച്ച് മാത്രം എമ്മ ചിന്തിക്കുന്ന അവസ്ഥയില്‍ എത്തിയപ്പോഴായിരുന്നു ഒരു കുട്ടിയുടെ പിതാവും വിവാഹമോചിതനും സ്റ്റാന്‍ഫോര്‍ഡുകാരനുമായ റൂണിയെന്ന യഥാര്‍ത്ഥ അലന്‍ സ്റ്റാന്‍ലി പുറത്തു വന്നത്.

ഒരു രാത്രിയില്‍ ഒരു സഹപ്രവര്‍ത്തകനാണ് ഒരുപക്ഷേ ഇയാള്‍ ചിത്രത്തില്‍ കാണുന്നയാള്‍ തന്നെയായിരിക്കുമോ എന്ന ആശങ്ക പങ്കുവെച്ചത്. ഒരു പക്ഷേ അയാള്‍ ഒരു വൃദ്ധനോ സൈക്കോയോ ആയിരിക്കുമോ അയാള്‍ എമ്മയോട് ആശങ്കപ്പെട്ടു. അതേസമയം തന്നെ എന്തുകൊണ്ടാണ് അയാള്‍ നേരില്‍ വരാത്തത് എന്ന സംശയം എമ്മയെ വിഷമിപ്പിച്ചുകൊണ്ടിരുന്നു.

ഇതേ തുടര്‍ന്നാണ് ഫോട്ടോകളുടെ ഒറിജിനല്‍ ഉറവിടം കണ്ടെത്തുന്ന റിവേഴ്‌സ് ഇമേജ് സേര്‍ച്ച് എന്ന ആപ്പ് എമ്മ ഡൗണ്‍ലോഡ് ചെയ്തത്. ഇതിലേക്ക് റോണിയുടെ ലെതര്‍ ജാക്കറ്റിലുള്ള ചിത്രം അപ്‌ലോഡ് ചെയ്തു. സെക്കന്റുകള്‍ക്കുള്ളില്‍ ആപ്പ് ആളെ കണ്ടെത്തി. തുര്‍ക്കിയിലെ മോഡലും നടനുമായ ആദം ഗസല്‍. ഭ്രാന്ത് പിടിച്ചു പോയ എമ്മ ഇയാളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുമായി പ്രൊഫൈല്‍ തപ്പി ടാലന്റ് ഏജന്‍സി വെബ്‌സൈറ്റില്‍ എത്തി. 

ആദം ഗുസലിനെക്കുറിച്ച് എന്തെങ്കിലും പറയുന്നോ? എന്നൊരു സന്ദേശം റൂണിക്ക് അയച്ചു. എന്നാല്‍ അത് താന്‍ തന്നെയാണെന്നും ഒരിക്കല്‍ മോഡലിംഗ് ചെയ്തിരുന്ന കാലത്തെ ചിത്രങ്ങളാണ് അതെന്നുമായിരുന്നു മറുപടി. എന്നാല്‍ മുഖാമുഖം വരാന്‍ പറഞ്ഞപ്പോള്‍ അപ്പോഴും അയാള്‍ പഴയ ഉഴപ്പ് ആവര്‍ത്തിച്ചു. എന്നാല്‍ എമ്മ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ദിനംപ്രതി റോണിയുമായി കോണ്ടാക്ട് ചെയ്തുകൊണ്ടിരുന്നു.ആഗസ്റ്റില്‍ അപ്രതീക്ഷിതമായി സ്റ്റാന്‍ലി തന്‍റെ ഒരു ഫോട്ടോ ആകസ്മികമായി എമ്മയ്ക്ക് അയച്ചുകൊടുത്തു.

ഈ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത എമ്മ റിവേഴ്‌സ് ഇമേജ് ആപ്പില്‍ ഇട്ടു നോക്കി. ഇത് അലന്‍ സ്റ്റാന്‍ലി എഴുതിയ ഒരു ട്രിപ്പ് അഡൈ്വസര്‍ റിവ്യൂവിലേക്കാണ് എമ്മയുടെ തെരച്ചിലിനെ എത്തിച്ചത്. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് ഇതോടെ എമ്മ ഉറപ്പിച്ചു.തന്നെ പ്രണയിക്കുന്നെന്ന് പറഞ്ഞ് ഇത്രയും കാലം ഒരാള്‍ കബളിപ്പിച്ചതും അപമാനിച്ചതും സഹിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. നിങ്ങളുടെ പേര് അലന്‍ എന്നല്ലേയെന്നും ചോദിച്ചപ്പോള്‍ അല്ല എന്നായിരുന്നു അയാളുടെ മറുപടി. 

എന്നാല്‍ കൂട്ടത്തില്‍ തന്നെ മറ്റൊരു സ്ത്രീയ്ക്കും സ്റ്റാന്‍ലിയില്‍ നിന്നും ഈ ഗതി വരരുതെന്നും ഉറപ്പിച്ച എമ്മ സാക്ഷാല്‍ ആദത്തിന് താങ്കളുടെ ഫോട്ടോ അലന്‍ സ്റ്റാന്‍ലി എന്നയാള്‍ ദുരുപയോഗം ചെയ്ത് വ്യാജ ഡേറ്റിംഗ് പ്രൊഫൈല്‍ സൃഷ്ടിക്കുന്നതായി ഒരു അറിയിപ്പ് ഫേസ്ബുക്ക് വഴി നല്‍കി.ഇത്തരത്തില്‍ ഒരു മെസേജ് നേരത്തേയും ആദത്തിന് കിട്ടിയിരുന്നതിനാല്‍ ഇത്തവണ അയാള്‍ പ്രതികരിച്ചു. ഇതോടെ അലന്‍ സ്റ്റാന്‍ലി തന്നെ വഞ്ചിച്ച കഥയും എമ്മ പറഞ്ഞു. താന്‍ ചിത്രം കണ്ടു പ്രണയിച്ച കഥ പറയാന്‍ എമ്മ വീഡിയോ കോള്‍ ആദത്തോട് ആവശ്യപ്പെട്ടു. 

 പ്രണയതട്ടിപ്പിന്റെ വേദന മുഴുവന്‍ ആദത്തോട് അവള്‍ പറയുകയും കരയുകയും ചെയ്തു. മാസങ്ങളോളം നീണ്ട വഞ്ചനയുടെ ആ കഥപറച്ചിലിലെ ആത്മാര്‍ത്ഥത ആദത്തില്‍ അവളില്‍ പ്രണയം ജനിപ്പിച്ചു. നാടക സ്‌കൂളിലെ പഠനം കഴിഞ്ഞ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിന്‍റെ ഭാഗമായി മാഞ്ചസ്റ്ററില്‍ കുറേക്കാലമായി താമസമാക്കിയിരുന്ന ആദവും തമ്മിലുള്ള എമ്മയുടെ കൂടികാഴ്ചയും നടന്നു.

എമ്മയുടെ യഥാര്‍ത്ഥ പ്രണയം ഒടുവില്‍ പൂവണിയുക തന്നെ ചെയ്തു. എന്നിരുന്നാലും ആദം യൂറോപ്യന്‍ യൂണിയന്‍ സ്വദേശി അല്ലാത്തതിനാല്‍ അയാള്‍ക്ക് എല്ലാ ആറുമാസത്തിലും ഇസ്താംബൂളിലേക്ക് മടങ്ങേണ്ടതുണ്ട്. ഒക്‌ടോബറില്‍ വീട്ടിലേക്ക് പോയെങ്കിലും ഒമ്പതു മാസമായി ഇരുവരും പിരിയാത്ത ഇണക്കുരുവികളാണ്. അവര്‍ ജോലി ചെയ്യുമ്പോള്‍ അയാള്‍ തിരക്കഥ യെഴുതും. മാര്‍ച്ചില്‍ ഏതാനും ആഴ്ച ചെലവഴിക്കാന്‍ തുര്‍ക്കിയിലേക്ക് പോകുന്ന കൂട്ടത്തില്‍ ആദത്തിനൊപ്പം വീട്ടുകാരെ കാണാന്‍ ഒരുങ്ങുകയാണ് എമ്മ.