ലണ്ടന്‍: സൗത്ത് ഷീല്‍ഡ്‌സിലെ കെയ്റ്റ് ബ്രണ്ണന്‍ എന്ന 26 കാരിക്കെതിരെയാണു പീഡനക്കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. യുവാവിനെ രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ ന്യൂകാസ്റ്റില്‍ ക്രൗണ്‍ കോടതിയില്‍ ഇവരെ ഹാജരാക്കി. 

ഇവരുടെ വിചാരണ ദിവസങ്ങളോളം നീണ്ടു നില്‍ക്കും എന്ന് ഇവരെ പ്രോസിക്യൂട്ടര്‍ ജൂലി ക്ലെമിസ്റ്റണ്‍ പറഞ്ഞു. പീഡന കേസില്‍ അറസ്റ്റിലായ യുവതിയെ കാണാന്‍ നിരവധിയാളുകള്‍ കോടതിക്കു മുമ്പില്‍ തടിച്ചു കൂടിരുന്നു എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണത്തിന് ഇരയായ യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കോടതി പുറത്തു വിട്ടിട്ടില്ല. സെപ്റ്റംബര്‍ 24 നാണ് ഇവരുടെ വിചാരണ തുടങ്ങുന്നത്. ആ സമയം ഹാജരകാം എന്ന ഉറപ്പില്‍ ഇവരെ കോടതി ജാമ്യത്തില്‍ വിട്ടു.