പൂജാരിക്കെതിരെ യുവതി കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു

പനാജി:ഗോവയില്‍ ക്ഷേത്രത്തില്‍ വെച്ച് പൂജാരി കടന്നുപിടിച്ചതായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. ശ്രീ മന്‍ഗുവേഷ് ദേവസ്ഥാന്‍ ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് യുവതി പരാതി ഉന്നയിച്ചത്. ജൂണ്‍ 22 ന് മാതാപിതാക്കളുടെ കൂടെ യുവതി ക്ഷേത്രത്തിലെത്തിയിരുന്നു. അമ്പലത്തിന് ചുറ്റും പ്രദിക്ഷണ വെക്കാന്‍ ആവശ്യപ്പെട്ട പൂജാരി തോളില്‍ ചുറ്റിപ്പിടിച്ച് ഉമ്മവെക്കാന്‍ ശ്രമിച്ചതായി യുവതി പറയുന്നു. 

പെട്ടന്നുള്ള ആക്രമണത്തില്‍ പേടിച്ചതായും മുംബൈയിലേക്ക് തിരിച്ച് പോയതിന് ശേഷം മാത്രമാണ് അമ്മയോട് സംഭവത്തെക്കുറിച്ച് പറയാന്‍ കഴിഞ്ഞതെന്നും യുവതി പറഞ്ഞു. ഇതുസംബന്ധിച്ച് യുവതി ക്ഷേത്ര കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്മറ്റിയുടെ പ്രാഥമിക അന്വേഷണത്തില്‍ സംഭവുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക് യുവതി പരാതി നല്‍കാനും കമ്മറ്റി ആവശ്യപ്പെട്ടു.