രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴക്കാല സ്വദേശിനിയായ ആശാമോളും സുഹൃത്തായ ആദര്‍ശും ചേര്‍ന്ന് വീട്ടിനകത്ത് വച്ചാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്
എറണാകുളം: പത്തുവയസ്സുകാരനായ മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍. വാഴക്കാല സ്വദേശിനിയായ ആശാമോള്‍ കുര്യാക്കോസ് സുഹൃത്തായ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴക്കാല സ്വദേശിനിയായ ആശാമോളും സുഹൃത്തായ ആദര്‍ശും ചേര്‍ന്ന് വീട്ടിനകത്ത് വച്ചാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനം സഹിക്കാനാകാതെ താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെന്ന് നേരത്തേ കുട്ടി ചൈല്‍ഡ് ലൈനിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.
അയല്‍വാസികളാണ് വിഷയം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് തൃക്കാക്കര പൊലീസും കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ്.
