ഭുവനേശ്വര്‍: മക്കളോടൊന്നിച്ച് സെല്‍ഫിയെടുക്കവേ പുഴയില്‍ വീണ് യുവതിയും മകനും മരിച്ചു. ഒഡീഷയിലെ റയാഗാഥ ജില്ലയിലെ നാഗബലി പുഴയില്‍ വീണാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ചയാണ് സംഭവം.പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലത്തില്‍ കയറി കുടുംബത്തോടൊന്നിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ജെ. ശാന്തി(30). കുറച്ച് സമയത്തിന് ശേഷം പാലത്തില്‍ നിന്ന് ഇറങ്ങിയ യുവതി മകനും മകളോടും ഒന്നിച്ച് പുഴയ്ക്ക് സമീപമുള്ള ഒരു പാറക്കെട്ടില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ കാല്‍ വഴുതി മൂന്നുപേരും പുഴയില്‍ വീണു. പെണ്‍കുട്ടിയെ പ്രദേശവാസികള്‍ക്ക് രക്ഷപ്പെടുത്താനായി. അമ്മയും അഞ്ചു വയസുകാരന്‍ അകിലും മരണപ്പെട്ടു.