പകുതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ കാടിന് സമീപത്ത് നിന്നാണ് പൊലീസ് കണ്ടെടുക്കുന്നത്. മൃതദേഹങ്ങള്‍ ലഭിച്ച സ്ഥലത്ത് നിന്ന് ബിയര്‍ ബോട്ടിലുകളും പൊലീസിന് ലഭിച്ചു. 

റാഞ്ചി: കൊല്ലപ്പെട്ട യുവതിയുടെയും മകന്‍റെയും മുഖം കത്തിക്കരിഞ്ഞ നിലയില്‍. ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ്ഗ ജില്ലയില്‍ വെള്ളിയാഴ്ചയാണ് 27 കാരിയായ യുവതിയും ആറുവയസുകാരനായ മകനും കൊല്ലപ്പെട്ടത്. പകുതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ കാടിന് സമീപത്ത് നിന്നാണ് പൊലീസ് കണ്ടെടുക്കുന്നത്. മൃതദേഹങ്ങള്‍ ലഭിച്ച സ്ഥലത്ത് നിന്ന് ബിയര്‍ ബോട്ടിലുകളും പൊലീസിന് ലഭിച്ചു.

കൊലപാതകത്തിന് ശേഷം ആസിഡ് ഉപയോഗിച്ച് ഇരുവരുടെയും മുഖം പ്രതികള്‍ കത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ആളെ തിരിച്ചറിയാതിരിക്കാനാണ് മുഖം കത്തിച്ചതെന്നും പൊലീസ് പറയുന്നു. പോസ്റ്റ്‍മോര്‍ട്ടം നടത്തുന്നതിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.