മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിനി ഹൈറുന്നീസയാണ് അറസ്റ്റിലായത്. കഴിഞ്ഞ 21ന് ആണ് മലപ്പുറം പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെയാണ് ജനനേന്ദ്രിയം ഭാഗിഗമായി ഛേദിച്ച നിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ യുവതിക്കൊപ്പം ഇയാല്‍ ലോഡ്ജില്‍ താമസിക്കികയായിരുന്നു. ഇതിനിടെയാണ് സംഭവം. ജനനേന്ദ്രിയം ഏഴുപത്തഞ്ച് ശതമാനത്തോളം മുറിഞ്ഞ നിലയിലായിരുന്നു. ഖത്തറില്‍ജോലി ചെയ്യുന്ന ഇര്‍ഷാദ് അടുത്ത ആഴ്ച തിരിച്ച് പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം.
സ്വയം മുറിച്ചതാണെന്നാണ് യുവാവ് പ്രാഥമികമായി പൊലീസിന് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ താനാണ് മുറിച്ചതെന്ന് യുവതിയും മൊഴി നല്‍കുകയായിരുന്നു. വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി. വിവാഹ മോചനത്തിന് ശേഷമാണ് ഇവര്‍ ഇര്‍ഷാദിനെ വിവാഹം കഴിച്ചത്.
ഒരു വര്‍ഷം മുമ്പ് പാലക്കാട്ട് വച്ച് ഇര്‍ഷാദിന്റെ വീട്ടുകാര്‍ അറിയാതെയുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഇര്‍ഷാദിന് വീട്ടുകാര്‍ മറ്റൊരു വിവാഹം നടത്താന്‍ ശ്രമം നടത്തുന്നത് യുവതി അറിഞ്ഞിരുന്നു. യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോഡ്ജില്‍ മുറിയെടുത്തതും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതും.
