കോയമ്പത്തൂര്‍: കാമുകനുമൊത്ത് ജീവിക്കുന്നതിന് മൂന്ന് വയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ സെല്‍വപുരത്തായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ദിവ്യയെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദിവ്യയെ കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. തുണിക്കടയില്‍ സെയില്‍സ് ഗേളായ ദിവ്യ ഒരു യുവാവുമായി പ്രണയത്തിലായി. എന്നാല്‍ ദിവ്യയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തു. എന്നിട്ടും ഇവര്‍ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇവരുടെ ബന്ധത്തിന് കുട്ടി തടസമാകുമെന്നു കണ്ടാണ് കൊലപ്പെടുത്തിയത്. 

കഴിഞ്ഞ ദിവസം രാത്രിയില്‍ ദിവ്യക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കഴുത്ത്‌ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ദിവ്യയുടെ സഹോദരന്‍ കുട്ടിയെ അന്വേഷിക്കുമ്പോഴാണ് സംഭവം അറിയുന്നത്. സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ദിവ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.