പനാജി: പതിനേഴു വയസുകാരനെ ഇരുപത്തിയൊമ്പതുകാരിയായ യുവതി പീഡനത്തിനിരയാക്കി. വിവാഹമോചിതയും മൂന്നുമക്കളുടെ അമ്മയുമായ സ്ത്രീയാണ് പതിനേഴുകാരനെ ലൈംഗീകമായി പീഡനത്തിനിരയാക്കിയത്. ഗോവയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മാപുസ ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. 

വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടിയാണ് ഇവരുടെ കെണിയില്‍ വന്ന് വീണത്. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വന്ന കുട്ടി ഈ യുവതിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതി മൂന്നു കുട്ടികളോടൊപ്പമാണ് ജീവിച്ചിരുന്നത്. എന്നാല്‍ കുട്ടി സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ പതിവില്ലാത്ത രീതിയിലുള്ള പെരുമാറ്റത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് കൊണ്ടു പോയി. കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം കുട്ടി തുറന്നു പറഞ്ഞത്. യുവതിശയ പോലീസ് നാളെ കോടതിയില്‍ ഹാജരാക്കും.