കടം തിരിച്ച് ചോദിച്ച യുവതിയെ സുഹൃത്ത് കത്തികൊണ്ട് കുത്തിയത് 12 തവണ

First Published 13, Apr 2018, 11:41 AM IST
Woman Asked Friend To Return Money Stabbed 12 Times
Highlights
  • കടം തിരിച്ച് ചോദിച്ച യുവതിയെ സുഹൃത്ത് കുത്തി പരിക്കേല്‍പ്പിച്ചു

ദില്ലി: കടം നല്‍കിയ പണം തിരിച്ച് ചോദിച്ച സുഹൃത്തിനെ യുവാവ് കത്തികൊണ്ട് കുത്തിയത് 12 തവണ. 5 ലക്ഷം രൂപ സുഹൃത്തായ യുവാവിന് 32 കാരി നല്‍കിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഗുരുതര പരിക്കുകളോടെ നീതു ശര്‍മ്മ ഇപ്പോള്‍  അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇരു ചക്രവാഹനത്തില്‍ സുഹൃത്തിനൊപ്പമാണ് നീതുവിനെ ഒടുവിലായി കണ്ടത്. പിന്നീട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് നീതുവിനെ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്തായ അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൂടുതല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ബിസിനസ്സ് സ്കീമില്‍ നിക്ഷേപിക്കാന്‍ 5 ലക്ഷം രൂപ അന്‍വര്‍ നീതുവില്‍നിന്ന് വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിക്കാന്‍ അന്‍വറിന് അടുത്ത് ചെന്നതായിരുന്നു നീതുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

പൊലീസ് പട്രോളിംഗിനിടെയാണ് നീതുവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നീതു തന്നെയാണ് തന്നെ കുത്തിയത് അന്‍വര്‍ ആണെന്ന് പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.  

loader