എയര്‍ടെലിനോട് ഹിന്ദു പ്രതിനിധിയെ ആവശ്യപ്പെട്ട് യുവതി മറുപടി നല്‍കി ട്വിറ്റര്‍
ദില്ലി: മുസ്ലീം പ്രതിനിധിയ്ക്ക് പകരം ഹിന്ദു പ്രതിനിധിയെ നല്കണമെന്ന് ആവശ്യപ്പെട്ട കസ്റ്റമറിന് കിടിലന് മറുപടി നല്കി ഭാരതി എയര്ടെല് ഇന്ത്യ. തങ്ങളുടെ ഉപഭോക്താക്കളെയേ ജീവനക്കാരെയോ പാര്ടണര്മാരെയോ ജാതിയുടെയോ മതത്തിന്റെയോ പേരില് വേര്തിരിക്കാറില്ലെന്നായിരുന്നു എയര്ടെല് ട്വിറ്ററിലൂടെ പൂജ സിംഗിന് നല്കിയ മറുപടി.
മുസ്ലീം പ്രതിനിധിയില് വിശ്വാസമില്ലെന്നും തനിക്ക് ഹിന്ദു പ്രതിനിധിയെ അനുവദിക്കണമെന്നുമായിരുന്നു പൂജയുടെ ആവശ്യം .ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസമാണ് പൂജ എയര്ടെല് ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നിമിഷ നേരംകൊണ്ട് ട്വിറ്റര് ഇത് ഏറ്റെടുക്കുകയായിരുന്നു. കാശ്മീര് മുന് മുഖ്യമന്ത്രി ഒമര് അബ്ദുള്ളയും പൂജയുടെ പ്രതികരിച്ച് രംഗത്തെത്തി.
പൂജയുടെ ട്വീറ്റ് ശ്രദ്ധയില്പ്പെട്ടതോടെ തന്റെ എയര്ടെല് സിം, ബ്രോഡ്ബാന്റ് കണക്ഷന് എന്നിവ മറ്റൊരു സേവനദാദാവിലേക്ക് മാറ്റുമെന്നാണ് ഒമര് അബ്ദുള്ള ട്വീറ്റ് ചെയ്തത്. സമാനമായി മറ്റ് ചില സേവന ദാദാതക്കളെ മെന്ഷന് ചെയ്ത് മറ്റുള്ളവരും രംഗത്തെത്തുകയും ചെയ്തതോടെയാണ് എയര്ടെല് പൂജയുടെ ട്വീറ്റിന് മറുപടി നല്കിയത്.
