യുവതിയെ കാള കുത്തി വലിച്ചെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അഹമ്മദാബാദ്: റോഡിലൂടെ ഫോണില് സംസാരിച്ച് നടന്നു പോകുകയായിരുന്ന യുവതിയെ പുറകിലൂടെ ഓടിവന്ന കാളക്കൂറ്റന് കൊമ്പില് കൊരുത്ത് വലിച്ചെറിഞ്ഞു. ഗുജറാത്തിലാണ് സംഭവം. കാളയുടെ ആക്രമണത്തില് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള് ചികിത്സയിലാണ്.
യുവതിയെ കാള കുത്തി വലിച്ചെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നത്. ബെക്കില് ഇരിക്കുകയായിരുന്ന യുവാവിനോട് സംസാരിച്ച ശേഷം റോഡിലൂടെ മുന്നോട്ട് പോകുകയായിരുന്നു പെണ്കുട്ടി. കാള പുറകിലൂടെ വരുന്നത് പെണ്കുട്ടിയുടെ ശ്രദ്ധയില്പ്പെട്ടിരുന്നില്ല.
ഓടിവന്ന കാള പെണ്കുട്ടിയെ കൊമ്പില് കോര്ത്ത് വലിച്ചെറിയുകയായിരുന്നു. ഇതിനുശേഷം ഒന്നും സംഭവിക്കാത്തപോലെ കാള നടന്നുനീങ്ങുന്നതും ദൃശ്യങ്ങളില് കാണം.

