ആലപ്പുഴ: പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെയും കുഞ്ഞുങ്ങളേയും വക്കീല്‍ ഗുമസ്തന്‍ രക്ഷിച്ചു. ഹരിപ്പാട് ജുഡീഷ്യല്‍ മജിസട്രേറ്റ്‌കോടതി സമുച്ചയത്തിലായിരുന്നു സംഭവം. തൃക്കുന്നപ്പുഴ കിഴക്കേകര വാര്‍ഡില്‍ താമസക്കാരിയായ വീട്ടമ്മയാണ് തന്‍റെ നാലും ഒന്നരവയസുമുള്ള കുട്ടികളെയും കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചത്.
കെട്ടിടത്തിന്‍റെ മൂന്നാംനിലയിലേക്ക് കയറി ചാടാനാണ് വീട്ടമ്മ ശ്രമിച്ചത്. യുവതി ആത്മഹത്യാശ്രമം നടത്തവേ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ വരാന്തയിലായിരുന്നു ഗുമസ്തനായ സുധീര്‍. കുട്ടികളെ പിടിച്ചുമാറ്റി സ്ത്രീയെ വിലക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും എത്തി.
കോടതിക്ക് തൊട്ടടുത്തുള്ള ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ യുവതിയും ഭര്‍ത്താവും കുഞ്ഞുങ്ങളുമായി പരാതി നല്‍കാന്‍ എത്തിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്ത പൊലീസ് ഇയാളെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
