യോഗിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം
ലഖ്നൗ: ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില് യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം. ബലാത്സംഗക്കേസിലെ പ്രതികള്ക്കെതിരെ നടപടി സ്വീകരിക്കാന് വൈകുന്നതില് പ്രതിഷേധിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ വര്ഷം ഉന്നാവയില്നിന്നുള്ള ബി.ജെ.പി. എംഎല്എ കുല്ദീപ് സെന്ഗറും കൂട്ടാളികളും ചേര്ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് വതിയുടെ പരാതി നല്കിയിരുന്നു. ഈ കേസില് പോലീസ് നിഷ്ക്രിയരാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നുമാണ് യുവതിയും കുടുംബവും ആരോപിക്കുന്നത്.
പരാതി നല്കിയതിനു പിന്നാലെ അച്ഛനും കുടുംബത്തിനും നേര്ക്ക് ഭീഷണിയും ആക്രമണവുമുണ്ടായിയെന്ന് യുവതി പറയുന്നു. താന് ബലാത്സംഗം ചെയ്യപ്പെട്ടു. കുറ്റവാളികള്ക്കെതിരെ പരാതിയുമായി നിരവധി ആളുകളുടെ പിന്നാലെ നടന്നു. പക്ഷേ, ആരും എന്റെ പരാതി കേള്ക്കാന് തയ്യാറായില്ല എന്ന് യുവതി ആരോപിക്കുന്നു. എന്നെ ഉപദ്രവിച്ചവര് എല്ലാം അറസ്റ്റ് ചെയ്യപ്പെടണമെന്നാതാണ് എന്റെ ആവശ്യം. അല്ലാത്ത പക്ഷം ഞാന് ആത്മഹത്യ ചെയ്യും. പരാതിയുമായി ഞാന് മുഖ്യമന്ത്രിയുടെ അടുത്തുവരെ പോയിരുന്നുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് യുവതി പറയുന്നു.
