സ്യൂട്ട്‌കേസിനുള്ളില്‍ ചുരുട്ടികൂട്ടി യുവതിയുടെ മൃതദേഹം

First Published 6, Mar 2018, 2:55 PM IST
Woman body found stuffed in suitcase near Rewari
Highlights
  • സ്യൂട്ട്‌കേസിനുള്ളില്‍ ചുരുട്ടികൂട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം

ചണ്ഡീഗഡ്: സ്യൂട്ട്‌കേസിനുള്ളില്‍ ചുരുട്ടികൂട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം.  പെട്ടിയില്‍ നിന്നും കണ്ടെത്തിയ മൃതശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.ഹരിയാനയിലെ രേവാരി ജില്ലയിലെ ബേവല്‍ ടൗണിലെ ഡല്‍ഹി- ജയ്പൂര്‍ നാഷണല്‍ ഹൈവേയിലാണ് സംഭവം.

യുവതിയെ ആക്രമിച്ചയാള്‍ മരിച്ചെന്ന് ഉറപ്പ് വന്നപ്പോള്‍ പെട്ടിയില്‍ അടച്ച് ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്തായാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും തുടര്‍ന്ന് അന്വേഷണം നടത്തുമെന്നും ബേവല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദീപക് കുമാര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെയാണ് ഗ്രാമവാസികള്‍ ഈ പെട്ടി റോഡരികില്‍ കിടക്കുന്നത് കണ്ടത്. അസ്വഭാവികത തോന്നിയ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സ്യൂട്ട്‌കേസ് തുറക്കുകയും മൃതശരീരം പുറത്തെടുക്കുകയുമായിരുന്നു. 

അഞ്ചടി നീളമാണ് മൃതദേഹത്തിനെന്നും ചുവപ്പ് കളറിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

loader