ബീഹാര്‍: ബലാത്സംഗ ശ്രമം ചെറുത്ത യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊന്നു. ബിഹാറിലെ പറ്റ്നയിലാണ് ഈ ദാരുണ സംഭവം. നാല് കുട്ടികളുടെ മാതാവായ 35 കാരിയാണ് 22 കാരന്റെ ഈ ദാരുണ ക്രൂരകൃത്യത്തിന് ഇരയായത്. സംഭവത്തില്‍ അയല്‍വാസിയായ ധീരജ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. 

കഴിഞ്ഞ ദിവസം 22കാരനായ ധീരജ് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. യുവതി പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്ന് ധീരജ് തലയ്ക്കടിച്ചു വീഴത്തിയ ശേഷം ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 
യുവതി ബോധരഹിതയായതിനെത്തുടര്‍ന്ന് ധീരജ് കുമാര്‍ സ്ഥലം വിട്ടു. 

മണിക്കൂറുകള്‍ കഴിഞ്ഞ് വീട്ടുകാരെത്തിയാണ് രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ആന്തരികാവയവങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അമിതരക്ത്രസ്രാവത്തെത്തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.