ജന്മം നൽകിയ ഉടനെ നവജാത ശിശുവിനെ മാതാവ് ചാണക കുഴിയില്‍ കുഴിച്ചു മൂടി കൊന്നു.
ഭുവനേശ്വര്: ജന്മം നൽകിയ ഉടനെ നവജാത ശിശുവിനെ മാതാവ് ചാണക കുഴിയില് കുഴിച്ചു മൂടി കൊന്നു. ആണ്കുഞ്ഞിനെയാണ് മാതാവ് കുഴിച്ചു മൂടിയത്. ഹിന്ദു സിങ് എന്നയാളുടെ ഭാര്യ മസുരി സിങ് ആണ് കുഞ്ഞിനെ കുഴിച്ചു മുടിയത്. ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ മയൂര്ബഞ്ചില് ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദുര്ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്ന്ന് അയല്ക്കാര് പൊലീസിനെ വിവരമറിയിച്ചു. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ കൊല്ലുകയും എല്ലാവരും ഉറക്കമായതിനു ശേഷം ചാണകക്കുഴിയില് കുഴിച്ചു മുടുകയായിരുന്നു.
യുവതിക്ക് വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞായതിനാലാണ് ഇത്തരത്തിലൊരു കൃത്യം ചെയ്തതെന്ന് അയല്ക്കാര് പറഞ്ഞു. കേരളത്തിലായിരുന്ന ഭര്ത്താവ് ഹിന്ദു സിങ് വീട്ടില് തിരിച്ചെത്തിയ ശേഷമാണ് സംഭവം അറിയുന്നത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.
