ധൽബാദ്: ജാർഖണ്ഡിൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ ഭർതൃവീട്ടുകാർ ജീവനോടെ ചുട്ടെരിച്ചു. ഭർതൃവീട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിനെതുടർന്നാണ് നവവധുവിനെ ചുട്ടുകൊന്നതെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ധൻബാദ് ജില്ലയിലെ മധുഘോരാ ​ഗ്രാമത്തിലാണ് സംഭവം.  

സ്ത്രീധനമായി ഒരു വീട് വേണമെന്ന് യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. വീട് കൂടാതെ മറ്റ് പല ആവശ്യങ്ങളും ഭർതൃവീട്ടുകാർ ഉന്നയിച്ചിരുന്നു. എന്നാൽ അതൊന്നും നിറവേറ്റാൻ യുവതിയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെച്ചൊല്ലി ഭർത്താവും കുടുംബവും യുവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ബർവാഡ പൊലീസ് പറഞ്ഞു.