ജലന്തര്‍: അവിഹിത ബന്ധങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ച് കക്കൂസില്‍ ഒഴുക്കി. പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങ്ങിനെയാണ് ഭാര്യ സുഖ്‌വന്ത് കൗര്‍ ആക്രമിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആസാദ് ഇപ്പോള്‍ ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയാണെന്ന് ജലന്തര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സതീന്ദര്‍ കുമാര്‍ പറഞ്ഞു.

ഉറങ്ങിക്കിടക്കുകയായിരുന്ന ആസാദിന്റെ തലയില്‍ വടി കൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷമാണ് സുഖ്‌വന്ത് കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് കക്കൂസിലെ ഒഴുക്കിയത്. മറ്റു സ്‌ത്രീകളുമായി ആസാദിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു ഇത്തരമൊരു കൃത്യത്തിന് ഭാര്യ മുതിര്‍ന്നത്. രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആസാദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് സുഖ്‌വന്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.