തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. കേസ് എടുത്ത കാര്യം ഇന്ന് തന്നെ കമ്മീഷന്‍ സ്പീക്കറെ അറിയിക്കും.

ജോര്‍ജില്‍ നിന്നും മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി സ്പീക്കര്‍ക്ക് ഈയാഴ്ച കമ്മീഷന്‍ കത്ത് നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെതിരെ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തത്.