കുടുംബാംഗങ്ങളുടെ പീഡനം ഭയന്ന് യുവതി പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു പൊലീസിന്റെ അനാസ്ഥയെന്ന് വിജിലൻസ്
ദില്ലി: കുടുംബാംഗങ്ങളുടെ പീഡനം ഭയന്ന് പതിനെഴു വയസ്സുകാരി പൊലീസ് സ്റ്റേഷനില് തൂങ്ങിമരിച്ചു. അയൽക്കാരനുമായുള്ള പ്രണയബന്ധത്തെ ചൊല്ലിയാണ് കുടുംബാംഗങ്ങൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഡല്ഹിയിലെ തിലക് വിഹാര് പൊലീസ് സ്റ്റേഷനിലാണ് കൗമാരക്കാരിയെ ആത്മഹത്യചെയ്ത നിലയില് കണ്ടെത്തിയത്. ഞായറാഴ്ച പുലര്ച്ചെയാണ് സംഭവം.
പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധത്തെചൊല്ലി ഇരുവരുടെയും വീട്ടുകാർ തമ്മിൽ തർക്കം പതിവായിരുന്നു. ശനിയാഴ്ച ഇരുവീട്ടുകാർ തമ്മിൽ തർക്കം ഉണ്ടായതിനെ തുടർന്ന് രാത്രി 10.30 ഒാടു കൂടി പെണ്കുട്ടി തിലക് വിഹാര് പൊലീസ് സ്റ്റേഷനില് എത്തിയതായി ഡെപ്യൂട്ടി കമ്മീഷ്ണർ വിജയ് കുമാർ പറഞ്ഞു.
പൊലീസ് സ്റ്റേഷനില് വച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായതായും പെൺകുട്ടിയും യുവാവും ഇതിലൊന്നും ഇടപെടാതെ മാറിനിന്നിരുന്നുതായും വിജയ് കുമാർ കൂട്ടിച്ചേർത്തു. താൽകാലികമായി പ്രശ്നം പരിഹരിച്ച് ഇരുവരെയും വീട്ടിലേക്ക് പറഞ്ഞയച്ചെങ്കിലും പുലർച്ചെ 2.30 ഒാടെ പെണ്കുട്ടി പൊലീസ് സ്റ്റേഷനില് വരികയായിരുന്നു. അമ്മയുടേയും സഹോദരന്റെയും അടുത്തേക്ക് തിരിച്ച് പോകേണ്ടെന്നും അവർ തല്ലുമെന്നും പെണ്കുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയെ നാരി നികേതനിലേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചിരുന്നതായും വിജയ് കുമാർ വ്യക്തമാക്കി.
പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ ക്രൂരമായി പീഡിപ്പിച്ചെന്നുകാട്ടി യുവാവിന്റെ ബന്ധുക്കൾ പെൺകുട്ടിയുടെ കുടുംബത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച വിഷയവുമായി പൊലീസ് തിരക്കിലായിരുന്നു. ഇതിനിടയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് സമീപത്തുള്ള മുറിയില് പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
അതേസമയം സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച്ചപറ്റിയതായി മജിസ്ട്രേറ്റിന്റെ അന്വേഷണ റിപ്പോര്ട്ടും പൊലീസ് വിജിലൻസ് യൂണിറ്റും വ്യക്തമാക്കി. കേസ് കൈകാര്യം ചെയ്ത പൊലീസുകാരിൽനിന്നും എന്തെങ്കിലും തരത്തിലുള്ള അവഗണന കണ്ടെത്തുകയാണെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയെടിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
