വീട്ടില്‍ സ്വരൂക്കൂട്ടിവച്ചിരുന്ന മുപ്പതിനായിരം രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതായി എത്തിയ ഈശ്വരമ്മയുടെ കയ്യില്‍ നിന്നും തിരക്കിനിടെ ആരോ പണം തട്ടിയെടുക്കുകയായിരുന്നു.
പണം അടക്കുന്നതിനായി കൗണ്ടറിനടുത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം ഈശ്വരമ്മ അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലെത്തിയ ഈശ്വരമ്മ ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്യുകയായിരുന്നു.
