ഫേസ്ബുക്കില്‍ ലൈവ് നല്‍കി പെണ്‍കുട്ടി ജീവനൊടുക്കി
കൊല്ക്കത്ത: തന്റെ ആത്മഹത്യ ഫേസ്ബുക്കിലൂടെ ലൈവായി ലോകത്തെ കാണിച്ച് പതിനെട്ടുകാരി. കൊല്ക്കത്തയിലെ സൗത്ത് 24 പര്ഗനസ് ജില്ലയിലാണ് 18 കാരി ഫേസ്ബുക്കില് ലൈവ് വീഡിയോ ആരംഭിച്ച്
തൂങ്ങി മരിച്ചത്. തന്റെ കാമുകനുള്ള മറുപടിയെന്ന തരത്തിലായിരുന്നു പെണ്കുട്ടിയുടെ ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. കാമുകനെ കണ്ട് വൈകീട്ടോടെ വീട്ടിലെത്തിയ പെണ്കുട്ടി ആകെ അസ്വസ്ഥയായിയുരുന്നു. ഇയാള് പലതവണ ഫോണില് വിളിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
വീട്ടില് തിരിച്ചെത്തിയതിന് ശേഷം അവള് ആരോടും സംസാരിച്ചിരുന്നില്ലെന്ന് അമ്മ വ്യക്തമാക്കി. പെണ്കുട്ടിയുടെ അമ്മ തൊട്ടടുത്തുള്ള ആശുപത്രിയിലെ ജീവനക്കാരിയാണ്. വൈകീട്ട് ഓടെ ഇവര് ജോലിയ്ക്ക് പോയിരുന്നു. അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്താണ് പെണ്കുട്ടി ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ എത്ര വിളിച്ചിട്ടും മകള് എഴുന്നേല്ക്കാത്തതിനാല് മുറിയില് ചെന്ന് നോക്കിയപ്പോഴാണ് സീലിംഗ് ഫാനില് തൂങ്ങി മരിച്ച നിലയില് കണ്ടതെന്നും അമ്മ പറഞ്ഞു.
