ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന് യുവതി; പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍

First Published 9, Apr 2018, 12:57 PM IST
woman complained against bjp mla father died from police custody
Highlights
  • വീട്ടുതടങ്കലില്‍ പാര്‍പിച്ച് എംഎല്‍എയും  കൂട്ടാളികളും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം

ലഖ്നൗ: യോഗി ആദിത്യനാഥിന്‍റെ ഓഫീസിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍. ബംഗര്‍മാവ് എംഎല്‍എ കുല്‍ദീപ് സിംഗ് ശെന്‍ഗറിനെതിരെയാണ് മാഖി സ്വദേശി ആരോപണം ഉന്നയിച്ചത്. 

2017 ജൂണ്‍ 4 ന് അയല്‍ക്കാരിലൊരാള്‍ എംഎംഎല്‍എയുടെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും എംഎല്‍എ ജോലി വാഗ്ദാനം ചെയ്തെന്നും യുവതി പറയുന്നു. പിന്നീട് വീട്ടുതടങ്കലില്‍ പാര്‍പിച്ച് എംഎല്‍എയും  കൂട്ടാളികളും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ജൂണ്‍ 13 ന് രക്ഷപ്പെട്ട ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് ആഗസ്റ്റ് 17 ന് ആദിത്യനാഥിനെ പരാതി അറിയിക്കുകുയം ചെയ്തു. എന്നാല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു.

ഒത്തുതീര്‍പ്പിലെത്തുന്നതിനായി എംഎല്‍എയുടെയും കൂട്ടാളികളുടെയും ഭാഗത്ത് നിന്നും പല സമ്മര്‍ദങ്ങളുണ്ടായെന്നും ഇത് എതിര്‍ത്തതോടെ കള്ള കേസുകള്‍ പിതാവിനും അങ്കിളിനും നേരെ രജിസ്റ്റര്‍ ചെയ്തെന്നും യുവതി പറയുന്നു. ഇതിന് ശേഷമാണ് യുവതി കോടതിയെ സമീപിക്കുന്നത്.  ചൊവ്വാഴ്ച കോടതി കേസില്‍ വാദം കേള്‍ക്കാന്‍ ഇരിക്കുകയാണ്.

loader