ജയ്പൂര്‍: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുകത്തി യുവതിയും രണ്ടരവയസുകാരി മകളും മരിച്ചു. ബാർമർ ജില്ലയിലെ ബലോതരയിലായിരുന്നു സംഭവം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിനാണ് തീപിടിച്ചത്. രേഖ രാവത് (33) എന്ന യുവതിയും ഇവരുടെ രണ്ടരവയസുകാരി മകളുമായ കാവ്യയുമാണ് മരിച്ചത്. ബാർമറിൽനിന്നും ജയ്പുരിലേക്കു പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
13 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. തീപിടിച്ചതോടെ 12 യാത്രക്കാർ പുറത്തിറങ്ങി. അവസാനമായി രേഖയും കുട്ടിയും പുറത്തിറങ്ങുന്നതിനിടെ ബസിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ തീ ആളിപ്പടർന്നു. ബസിനുള്ളിൽപെട്ടുപോയ യുവതിയും കുട്ടിയും വെന്തുമരിക്കുകയായിരുന്നു.
