പണമില്ലാത്തതിനാല്‍ തന്‍റെ ഭാര്യക്ക് റോഡരുകില്‍ പ്രസവിക്കേണ്ടി വന്നെന്നാണ് സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് പറയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു

ലഖ്നൗ: ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതോടെ ഉത്തര്‍പ്രദേശില്‍ യുവതി റോഡരുകില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ ശ്രാവസ്തി ജില്ലയിലാണ് സംഭവം. പ്രസവവേദനയെടുത്തതോടെ സുനതിയെ ആംബുലന്‍സില്‍ സിര്‍സിയയിലെ ഒരു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ അവിടുന്ന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് സുനിതയുമായി ജില്ലാ ആശുപത്രിയില്‍ എത്തിയെങ്കിലും 40 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പണമില്ലാത്തതിനാല്‍ തന്‍റെ ഭാര്യക്ക് റോഡരുകില്‍ പ്രസവിക്കേണ്ടി വന്നെന്നാണ് സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് പറയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.