തിരുവനന്തപുരം: തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു. ട്രെയിന്‍ വേഗം കുറച്ചപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. പുലയനാര്‍കോട്ട സ്വദേശിനി ഗിരിജ(55) മരിച്ചത്. ഉടന്‍തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.