സ്‌പെയിന്‍: ലിഫ്റ്റ് അടയും മുന്‍പേ മുകളിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസവശേഷം സ്‌ട്രെച്ചറില്‍ കിടക്കുകയായിരുന്നു യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് 28 കാരിയുടെ ദാരുണ മരണം. തെക്കന്‍ സ്‌പെയിനിലെ സെവിലിലെ വെര്‍ജിന്‍ ഡി വാല്‍മെ ആശുപത്രിയിലാണ് സംഭവം. റോസിയോ കോര്‍ട്‌സ് നൂനസ് എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്.

രാവിലെ 11 മണിക്ക് പ്രവസവ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടരയോടെ മുകള്‍ നിലയിലെ വാര്‍ഡിലേക്ക് മാറ്റുന്നിതിനിടെയാണ് അപകടം. റോസിയോയും നവജാത ശിശുവുമായി വന്ന സ്‌ട്രെച്ചര്‍ അറ്റന്‍ഡര്‍ പൂര്‍ണമായും ലിഫ്റ്റിേേലക്ക് കയറ്റുന്നതിന് മുന്‍പ് തന്നെ ലിഫ്റ്റ് മുകളിലേക്ക് ഉയരുകയായിരുന്നു. ലിഫ്റ്റിന്റെ ലോഹ ഭാഗങ്ങളില്‍ തട്ടിയാണ് യുവതിയുടെ ശരീരം മുറിഞ്ഞത്. മരണ വേദനയിലും റോസിയോ തന്റെ പെണ്‍ കുഞ്ഞായ ടിയാനെ ചേര്‍ത്തു പിടിച്ചിരുന്നു. ടിയാനെ കൂടാതെ നാലും അഞ്ചും വയസ്സുള്ള പെണ്‍മക്കളാണ് യുവതിക്കുള്ളത്.