മരുമകൾ ഭര്‍തൃമാതാവിനെ റോഡിലൂടെ വലിച്ചിഴച്ചു ഒഡീഷയിലെ ബാലൻ​ഗിർ ജില്ലയിലെ തലപാലി ​ഗ്രാമത്തിലാണ് സംഭവം

ബാലൻ​ഗിർ: മരുമകൾ ഭര്‍തൃമാതാവിനെ റോഡിലൂടെ വലിച്ചിഴച്ചു. ഒഡീഷയിലെ ബാലൻ​ഗിർ ജില്ലയിലെ തലപാലി ​ഗ്രാമത്തിലാണ് സംഭവം. 75 വയസുള്ള അമ്മായിയമ്മയെയാണ് മരുമകൾ റോഡിലൂടെ വലിച്ചിഴച്ചത്. അമ്മയെ ക്രൂരമായി ഉപദ്രവിച്ച യുവതിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സാമൂഹിക പ്രവർത്തക നാംരദ ചാദാ പറഞ്ഞു. കൊലക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തേണ്ടത്. 

ഭാര്യയെ സഹായിച്ചതിന് യുവതിയുടെ ഭർത്താവിനെതിരെയും കേസെടുക്കണമെന്ന് ചാദാ പറഞ്ഞു. സംഭവത്തെ തുടർന്ന് ബാലുമതി സാഹൂ എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്ത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ പ്രൊഫസർ തന്റെ അമ്മയെ ടെറസിലേക്ക് തള്ളിയിട്ട സംഭവം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു.മാസങ്ങൾക്ക് മുമ്പാണ് അനുവാദമില്ലാതെ പൂവ് പറിച്ചതിന് കൊൽക്കത്തയിൽ അമ്മായിയമ്മയെ മരുമകൾ ഉപദ്രവിച്ചത്.