ഇന്ത്യക്കാരായ മറ്റൊരു സ്ത്രീയും പുരുഷനുമാണ് തന്റെ താമസ സ്ഥലത്തേക്ക് ഇടപാടുകാരെ എത്തിച്ചതെന്നും ഇവര്‍ തനിക്ക് പ്രതിമാസം 1500 ദിര്‍ഹമാണ് തന്നിരുന്നതെന്നും കോടതിയില്‍ പറഞ്ഞു

ദുബായ്: വേശ്യാവൃത്തിക്ക് പിടിയിലായ ഇന്ത്യക്കാരിക്ക് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം ആറിനാണ് 45 വയസുള്ള ഇന്ത്യക്കാരിയെ അല്‍ മുറക്കബ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പിടിക്കപ്പെടുന്നതിന് മൂന്ന് മാസം മുന്‍പ് മുതല്‍ താന്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഇവര്‍ കോടതിയില്‍ സമ്മതിച്ചു. ഇന്ത്യക്കാരായ മറ്റൊരു സ്ത്രീയും പുരുഷനുമാണ് തന്റെ താമസ സ്ഥലത്തേക്ക് ഇടപാടുകാരെ എത്തിച്ചതെന്നും ഇവര്‍ തനിക്ക് പ്രതിമാസം 1500 ദിര്‍ഹമാണ് തന്നിരുന്നതെന്നും കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. 15 ദിവസത്തിനകം ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കും.