ബൈക്കില്‍നിന്ന് വീണ് യുവതി മരിച്ച സംഭവം ഭര്‍ത്താവിനെതിരെ പൊലീസ് കേസ്
തിരൂര്: മലപ്പുറം തിരൂരിൽ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രക്കിടെ ഭാര്യ ബൈക്കില്നിന്ന് വീണ് മരിച്ച സംഭവത്തില്, വാഹനം ഓടിച്ച ഭര്ത്താവിനെ പ്രതിയാക്കി കേസെടുത്തു. മംഗലം പട്ടണംപടി സ്വദേശി അബ്ദുള് ഗഫൂറിനെതിരെ മനപൂര്വ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.
താരതമ്യേന നിസാരമായ മോട്ടോര് ഒക്കറൻസ് പ്രകാരവും കേസെടുക്കാമെന്നിരിക്കെയാണ് മനപൂര്വ്വമല്ലാത്ത നരഹത്യ ചുമത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പായിരുന്നു അപകടം. അന്വേഷണം തുടരുമ്പോള് വകുപ്പുകളില് മാറ്റം വരുമെന്നും മനപൂർവമല്ലാത്ത നരഹത്യ ചുമത്തിയതില് അസ്വഭ്വാവികത ഇല്ലെന്നുമാണ് തിരൂര് സി.ഐയുടെ പ്രതികരണം.
