ചെന്നൈയിലെ കാനത്തൂര്‍ സ്വദേശി ഫാത്തിമ(46) ആണ് ഫോണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. 

ചെന്നൈ: ചെന്നൈയില്‍ ഇയര്‍ ഫോണില്‍ പാട്ട് കേട്ട് ഉറങ്ങിയ യുവതി ഷോക്കേറ്റ് മരിച്ചു. ചെന്നൈയിലെ കാനത്തൂര്‍ സ്വദേശിനി ഫാത്തിമ(46) ആണ് ഫോണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

അബോധാവസ്ഥയിലായിരുന്ന ഫാത്തിമയെ ഭര്‍ത്താവാണ് കണ്ടത്. ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റ വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇയര്‍ ഫോണിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗനമം. അതേസമയം, അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.