സംഭവത്തെ കുറിച്ച ഡല്‍ഹി പൊലീസ് പറയുന്നതിങ്ങനെ. കംപാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്ന അഞ്ച് സ്ത്രീകളും ഷാഹ്ദര സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ കോച്ചിലേക്ക് ചാടിക്കയറിയ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ വീട്ടമ്മയുടെ ബാഗ് കൊള്ളയടിച്ചു. തുടര്‍ന്ന് മൂന്നാമന്‍ ഇവരെ പീഡനത്തിനിരയാക്കി. പണവും സ്വര്‍ണവും കൊള്ളയടിച്ച ശേഷമായിരുന്നു പീഡനം.

തുടര്‍ന്ന് ട്രെയിന്‍ ഡല്‍ഹി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇത് കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളില്‍ ഒരാളെ പിടികൂടുകയായിരുന്നു. 25 കാരനായ ഷഹബാസ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനടക്കം കേസ് രജിസ്റ്റര്‍ ചെയ്തു.