നാലംഗ സംഘത്തിന്‍റെ പിടിയില്‍ നിന്ന് യുവതി രക്ഷപ്പെട്ടു അഭയം തേടിയത് പൊലീസ് സ്റ്റേഷനില്‍

ചെന്നൈ: സ്വകാര്യ ബാങ്കിലെ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാലംഗ സംഘത്തെ തേടി പൊലീസ്. 25കാരിയായ ഇളയറാണിയെ ചെന്നെയിലെ സിരകുളത്തൂരിന് സമീപം കുണ്ട്രത്തൂരില്‍ വച്ചാണ് തട്ടിക്കൊണ്ടുപോയത്. 

ഒരു മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന ഇളയറാണിയുടെ അടുത്തെത്തിയ സംഘം കാറിലേക്ക് വലിച്ചിടുകയായിരുന്നു. പിന്നീട്ി ഇവര്‍ കാറുമായി തിരുച്ചിയിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ തിരുച്ചിയിലേക്കുള്ള വഴിയില്‍ മദുരാന്തകത്ത് വച്ച് കാര്‍ കേടുവരികയായിരുന്നു. സംഘം കാര്‍ നേരയാക്കാന്‍ ഇറങ്ങിയ തക്കത്തിന് ഓടി രക്ഷപ്പെട്ട ഇളയറാണ് മദുരാന്തകം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. 

ഇളയറാണ് നേരത്തേ പരിചിതമല്ലാത്ത നംബറുകളില്‍നിന്ന് കോളുകള്‍ വന്നിരുന്നതായി പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് നാലംഗ സംഘത്തിനായുള്ള തെരച്ചിലിലാണ്.