രണ്ടര വയസുകാരന് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്ന് പരാതി. ഹൗസ്റ്റണ്‍ മുതല്‍ ബോസ്റ്റണ്‍ വരെയുള്ള മൂന്ന് മണിക്കൂര്‍ യാത്രയില്‍ രണ്ടുവയസ്സുകാരനായ തന്റെ കുട്ടിയെ ഇവര്‍ക്ക് മടിയില്‍ ഇരുത്തേണ്ടി വന്നുവെന്നാണ് ഷേര്‍ലി യാമൗച്ചി എന്ന അധ്യാപികയുടെ പരാതി. വിമാന കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അവര്‍.

രണ്ട് വയസ്സുകഴിഞ്ഞ കുട്ടികള്‍ക്ക് പ്രത്യേകം സീറ്റുണ്ട്. കുട്ടിക്കായ് യാമുച്ചി ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സീറ്റില്‍ കുട്ടിയെ ഇരുത്താതെ മറ്റൊരു യാത്രക്കാരനെ ഇരുത്തി. ഇതിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങുകയാണ് ഇവര്‍.

പ്രശ്‌നം ഫ്‌ളൈറ്റ് അറ്റന്‍ഡേഴ്‌സിനെ അറിയിച്ചെങ്കിലും ഒരു മറുപടിയുമുണ്ടായില്ല, യാത്രയിലുട നീളം കുട്ടിയെ എന്തുകൊണ്ടാണ് മടിയില്‍ വച്ചിരിക്കുന്നതെന്ന് ആരും അന്വേഷിക്കുകയും ചെയ്തില്ല. എന്നാല്‍ തിരിച്ചുള്ള യാത്രയില്‍ ചില പരിഗണനകള്‍ എയര്‍ലൈന്‍ തന്നിരുന്നു. എന്നാല്‍ ഇവയൊക്കെ ചില കാട്ടിക്കൂട്ടലുകള്‍ മാത്രമായിരുന്നുവെന്ന് ഷേര്‍ളി യാമൗച്ചി പറഞ്ഞു. യുവതിയോടും മകനോടും തങ്ങള്‍ മാപ്പുപറഞ്ഞെന്നും , പണം തിരകെ കൊടുത്തെന്നുമാണ് എയര്‍ലൈന്‍ പറയുന്നത്.