മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

First Published 22, Mar 2018, 11:48 PM IST
Woman forced to cook eat meat ends life
Highlights
  • മാംസാഹാരം കഴിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു
  • ഇരുപത്തിരണ്ടുകാരി ആത്മഹത്യ ചെയ്തു

സൂരത്: മാംസാഹാരം പാചകം ചെയ്യാനും കഴിക്കാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇരുപത്തിരണ്ടുകാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് 18 നാണ് സൂറത്ത് സ്വദേശിയായ ചാന്ദ്‌നി തന്റെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തത്.

സസ്യാഹാരിയായിരുന്ന ചാന്ദ്‌നിയെ വിവാഹശേഷം ഭര്‍ത്താവും അമ്മാവനും മാംസാഹാരം പാചകം ചെയ്യാനും,കഴിക്കാനും നിര്‍ബന്ധിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ യുവതിയുടെ അച്ഛന്‍റെ പരാതിയില്‍ ഭര്‍ത്താവ് വെട്പ്രകാശ് അലിയാസ് സൂരജ് ഉപാധ്യായക്കെതിരെയും, അമ്മാവന്‍ മനോജ് ഉപാധ്യായക്കെതിരെയും ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

2016 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം ശേഷം ആദ്യദിവസങ്ങളില്‍ തന്നെ ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി ഇയാള്‍ യുവതിയെ അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മട്ടന്‍കറി ഉണ്ടാക്കുവാന്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതിന് വിസമ്മതിക്കുമ്പോഴും സ്ത്രീധനത്തിന്‍റെ പേരിലും ഇയാള്‍ ദേഹോപദ്രവം ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. 

loader