ആഗ്ര: അമ്മയുടെ അസ്ഥികൂടത്തിനൊപ്പം ആറു മാസത്തോളം പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്ന മാനസീകാസ്വാസ്ഥ്യമുള്ള സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ആഗ്രയിലെ അര്‍ജുന്‍ നഗറിലാണ് സംഭവം. മനോരോഗ ചികിത്സയിലായിരുന്ന വീണ അഗര്‍വാള്‍ (55) എന്ന സ്ത്രീയാണ് മരിച്ചത്. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീണ അഗര്‍വാള്‍ അധ്യാപികയായിരുന്നു. ഇവരുടെ അമ്മ റിട്ടയേര്‍ഡ് സര്‍ക്കാര്‍ നേഴ്‌സ് ആയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
