വെള്ളിയാഴ്ച രാത്രിയാണ് ക്രൂര പീഡനം നടന്നത് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി

പനാജി: ഗോവയിലെ പനാജിയില്‍ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കാമുകന്‍റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. സൗത്ത് ഗോവയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ക്രൂര പീഡനം നടന്നത്. പനാജിയില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരെയുള്ള സെര്‍നാവതി ബീച്ചിലാണ് ഇരുപതുകാരിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ബലാത്സംഘത്തിന് ശേഷം യുവതിയെയും യുവാവിനെയും നഗ്നരാക്കി ചിത്രങ്ങളെടുത്ത് പണം ആവിശ്യപ്പെട്ടു.

ബലാത്സംഗത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പരിശോധനഫലത്തിനായി കാത്തിരിക്കുകയാണെന്നും സൗത്ത് ഗോവ പൊലീസ് സൂപ്രണ്ട് അരവിന്ദ് ഗവാസ് പറഞ്ഞു. വൈദ്യ പരിശോധന റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീച്ചിലെ ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല.