ചെന്നൈ: കത്തിമുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയെ നാലംഗസംഘം കൂട്ട ബലാല്‍സംഗം ചെയ്തു. ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുളള കൂവത്തൂരിലെ വസ്ത്രവില്‍പന കടയില്‍ ജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആണ്‍സുഹൃത്തിനൊപ്പം പോകുകയായിരുന്നു പെണ്‍കുട്ടി. ഇരുവരെയും പിന്തുടര്‍ന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ സുഹൃത്തിനെ അടിച്ചു വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന്, പെണ്‍കുട്ടിയെ കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതികളില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഇരയായ പെണ്‍കുട്ടി ചെങ്കല്‍പ്പെട്ടില്‍ ഒരു ആശുപത്രിയില്‍ ചികില്‍സ തേടി. അറസ്റ്റിലായ മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നാലുപേരും മദ്യപിച്ചിരുന്നെന്നും മദ്യത്തിന്റെ ലഹരിയിലാണ് ഇവരെ പിന്തുടര്‍ന്നതെന്നും സംഘം പൊലീസിനോട് പറഞ്ഞു.